ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിൽ വാർഷിക പൊതുയോഗവും കായിക താരങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു

author-image
കെ. നാസര്‍
New Update
alalppuzha district sports council

ആലപ്പുഴ: ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിൽ വാർഷിക പൊതുയോഗവും കായിക താരങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു. ആലപ്പുഴ ജെൻഡർ പാർക്കിൽ സംഘടിപ്പിച്ച ചടങ്ങ് എച്ച്.സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. 

Advertisment

ഇഎംഎസ് സ്റ്റേഡിയത്തിന്റെ നിർമ്മാണം ഒരു വർഷത്തിനകം സമ്പൂർണ്ണമായി പൂർത്തീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎൽഎ പി.പി ചിത്തരഞ്ജൻ കായിക താരങ്ങളെ ആദരിച്ചു.

alalplpuzha distsrict sports council

ആലപ്പുഴ മണ്ഡലത്തിൽ പണി പൂർത്തീകരിക്കേണ്ട കളിക്കളങ്ങളുടെ നിർമ്മാണ പ്രവർത്തികൾ അതിവേഗത്തിൽ പൂർത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2023 - 2024 ലിൽ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ വിജയികളായ താരങ്ങളെ ചടങ്ങില്‍ ആദരിച്ചു. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ.കെ ജയമ്മ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു, സ്ഥിരം സമിതി അധ്യക്ഷ എ.എസ് കവിത, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.ജയമോഹൻ , ടി.കെ അനിൽ, അഡ്വ :കുര്യൻ ജെയിംസ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൻ.പ്രദീപ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

Advertisment