/sathyam/media/media_files/2024/12/15/DIAPNHVzcFzkOlY3jGNe.jpg)
ആലപ്പുഴ: അത്ഭുതദീപ് ഉൾപ്പെടെ സിനിമകളിലും സീരിയലുകളിലും അഭിനയ മികവ് തെളിയിച്ച ആലപ്പുഴ മുല്ലക്കൽ സീറോ ജംഗ്ഷനിൽ ചെരിപ്പും ബാഗും റിപ്പയർ ചെയ്ത് ഉപജീവനം നടത്തുന്ന അറുമുഖന് ഇനി മുചക്ര സക്കൂട്ടറിൽ പറന്ന് നടക്കാം.
യുഎസിലുള്ള പ്രവാസിയാണ് സ്കൂട്ടർ നൽകുന്നത്. അറുമുഖൻ്റെ ജീവിത സാഹചര്യവും 'ദുരീതവും നേരിട്ടറിഞ്ഞ പ്രവാസി ആലപ്പുഴയിലെ സുഹൃത്ത് പുളിമൂട്ടിൽ ട്രേഡ് സെൻ്റർ ഉടമ സുനിൽ ദത്തുമായി ബന്ധപ്പെട്ടുകൊണ്ടാണ് അറുമുഖന് ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ ചിലവഴിച്ച് വാഹനം വാങ്ങിക്കൊടുക്കുവാൻ തീരുമാനിച്ചത്.
ഒരു വാഹനത്തിൻ്റെ ആവശ്യത്തിനായി പല വാതിലുകളും മുട്ടിയങ്കിലും ആരും സഹായിക്കാത്ത സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി വാഹനം ലഭിച്ചത്.
പുളിമൂട്ടിൽ ട്രേഡ് സെൻ്റർ ഉടമ സുനിൽദത്ത് അദ്ധ്യക്ഷതവഹിച്ചു. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. നാസർ, എം. പി.ഗുരുദയാൽ, എം.വി.ഹൽത്താഫ്, നൗഷാദ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us