ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വർണ്ണ ഇറക്കുമതി വ്യാപാര സെമിനാർ 20 ന്

author-image
കെ. നാസര്‍
New Update
gold seminar

ആലപ്പുഴ: സ്വർണ്ണവ്യാപാര മേഖലയും മായി ബന്ധപ്പെട്ട് സ്വർണ്ണ ഇറക്കുമതിയെ കുറിച്ച് വ്യാപാരികൾക്ക് അവബോധം നൽകുന്നതിനായി വേൾഡ് ഗോൾഡ് കൗൺസിലിൻ്റെയും ഇന്ത്യ ഇൻ്റർനാഷണൽ ബുള്ളിയൻ എക്സ്ചേഞ്ചിൻ്റെയും സഹകരണത്തോടെ ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 20 ന് വൈകിട്ട് 6 ന് ഹോട്ടൽ റോയൽ പാർക്കിൽ സെമിനാർ സംഘടിപ്പിക്കുന്നു. 

Advertisment

ഇന്ത്യ ഇൻ്റർനാഷണൽ ബുള്ളിയൻ എക്സ്ചേഞ്ച് സൗത്ത് ഇന്ത്യൻ ബിസിനി സ്സ് ഹെഡ് ശരത് എസ്. പിള്ള വിഷയം അവതരിപ്പിക്കും. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ വ്യാപാരികൾക്കായി ആണ് സെമിനാർ സംഘടിപ്പിക്കുന്നത്

എകെജിഎസ്എംഎ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര, ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ എന്നിവര്‍ പങ്കെടുക്കും.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ജുവലറി മാനുഫാക്ടേഴ്സ്, ജുവലറി ഉടമകൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.88910 10637, 944725 2155.

Advertisment