സംസ്ഥാന ജയിൽ മീറ്റിൻ്റെ പ്രചരണ പരിപാടികളോടനുബന്ധിച്ച് കെജെഎസ്ഒഎ ആലപ്പുഴ ജയിൽ യൂണിറ്റ് സംഘടിപ്പിച്ച ഫുട്ബോൾ മത്സരം ആൽപൈറ്റ് സ്പോർട്സ് സെൻ്ററിൽ നടന്നു

author-image
കെ. നാസര്‍
New Update
foodball championship alappuzha

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ജയിൽ മീറ്റിൻ്റെ പ്രചരണ പരിപാടികളുടെ ഭാഗമായി കെജെഎസ്ഒഎ ആലപ്പുഴ ജയിൽ യൂണിറ്റ് സംഘടിപ്പിച്ച ഫുട്ബോൾ മത്സരം ആൽപൈറ്റ് സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ചു. 

Advertisment

മത്സരം ജില്ലാ ഒളിംമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് വി.ജി. വിഷ്ണു ഉത്ഘാടനം ചെയ്തു.

ജില്ലാ പൊലീസ് ടീമും ആലപ്പുഴ ജയിൽ ടീമുമായാണ് മത്സരം നടന്നത്. മത്സരത്തിൽ ജില്ലാ പൊലീസ് ടീം വിജയിച്ചു.

പരിപാടിയിൽ ആലപ്പുഴ ജയിൽ സൂപ്രണ്ട് അംജിത്ത് എ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ഭാരവാഹികളായ ജിമ്മി സേവ്യർ, ലിബിഷ്, നോബൽ എന്നിവർ സംസാരിച്ചു.

Advertisment