/sathyam/media/media_files/2024/12/20/HqoEbFXz9M09cAtKW27Z.jpg)
കായംകുളം: പൊതുമരാമത്ത് വകുപ്പിൻ്റെ അനുമതി വാങ്ങാതെ റോഡ് നിർമ്മാണ സ്ഥലത്തെ മണ്ണ് യുഡിഎഫ് കൗൺസിലറുടെ നേതൃത്വത്തിൽ വാഹനത്തിൽ കടത്തിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐഎം എരുവ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
നഗരസഭാ അഞ്ചാം വാർഡിലെ നൈനാരേത്ത് മൂടയിൽ റോഡിൽ ഇൻ്റർലേക്ക് ചെയ്യുന്നതിനായി നീക്കം ചെയ്ത മണ്ണാണ് അനധികൃതമായി കടത്തികൊണ്ടുപോയത്.
വാർഡ് കൗൺസിലറിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ പറമ്പിൽ മണ്ണ് നിക്ഷേപിച്ചതിൽ ദുരൂഹതയുണ്ട്. കൂടാതെ മറ്റ് പല ഭാഗങ്ങളിലേക്കും ടിപ്പർ ലോറിയിൽ മണ്ണ് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
നിയമം ലംഘിച്ച് മണ്ണ്കയറ്റി കൊണ്ടുപോയ ടിപ്പർ ലോറി നാട്ടുകാർ തടയുകയും ചെയ്തിരുന്നു. അതിനാൽ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും സെക്രട്ടറി ജെ.കെ നിസാം ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us