വായന മഹോത്സവം; പി.എൻ പണിക്കർ ഫൗണ്ടേഷൻ ആലപ്പുഴ ജില്ലാ കമ്മറ്റി സംഘാടക സമിതി യോഗം ജനുവരി 4ന്

author-image
കെ. നാസര്‍
New Update
readers day

ആലപ്പുഴ: ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിൻ്റെ 80 -ാമത് വാർഷികവും, വായന ദിനമായി ആചരിക്കുന്ന 30-ാമത് വാർഷികവും ജനുവരി മുതൽ ഒരു വർഷക്കാലം രാജ്യവ്യാപകമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ആലപ്പുഴ ജില്ലയിലും പ്രവർത്തനം ഏകോപിപ്പിക്കുന്നു. 

Advertisment

അതിന്‍റെ ഭാഗമായി പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാകമ്മറ്റി വിപുലമായ സംഘാടക സമിതി 4 ന് രാവിലെ 10 ന് കോൺവെൻ്റ് സ്ക്വയറിലുള്ള ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം ഓഫീസിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി പ്രതാപൻ നാട്ടുവെളിച്ചം അറിയിച്ചു.

എം.ടി. വാസുദേവൻ നായരുടെയും, മൻമോഹൻസിങ്ങിൻ്റെയും അനുസ്മരണ സമ്മേളനവും ഇതോടൊപ്പം നടക്കും

Advertisment