ആലപ്പുഴ: പി.എൻ പണിക്കർ ഫൗണ്ടേഷൻ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല രൂപീകരണത്തിൻ്റെ 80-ാം വാർഷികവും, വായന ദിനത്തിൻ്റെ 30-ാം വാർഷികം വായന മഹോത്സവമായി ആചരിക്കും.
2025 ജനുവരി മുതൽ ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികൾക്ക് രൂപം നൽകും. 1945 - സെപ്റ്റബർ 14 ന് അമ്പലപ്പുഴയിലാണ് ആദ്യമായി ഗ്രന്ഥശാല സംഘം ആരംഭിച്ചത്.
വായന മഹോത്സവ സംഘാടക സമിതി സമ്മേളനം പ്രൊഫ. നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ്, എം.ടി. വാസുദേവൻ നായർ എന്നിവരുടെ വിയോഗത്തിൽ അനുശോചിച്ചു.
ജില്ലാ ചെയർമാൻ രവി പാലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ കേന്ദ്ര കോ-ഓർഡിനേറ്റർ കേണൽ രാജീവ് നായർ, സംസ്ഥാന നിർവ്വാഹ സമിതി അംഗം കൃഷ്ണകുമാർ പണിക്കർ,ജില്ലാവർക്കിംഗ് പ്രസിഡൻ്റ് കെ. നാസർ, ജനറൽ സെക്രട്ടറി പ്രതാപൻ നാട്ടു വെളിച്ചം, ട്രഷറർ രാജു പള്ളിപറമ്പിൽ, ചന്ദ്രദാസ് കേശവപിള്ള, എം.ഇ. ഉത്തമ കുറുപ്പ്, ജോസഫ് മാരാരിക്കുളം, സിനിമോൾ, കാവാലം സുരേഷ് എന്നിവർ പ്രസംഗിച്ചു.
കെ.സി.വേണുഗോപാൽ എം.പി, പി.പി ചിത്തരഞ്ജൻ എം.എൽ.എ, എച്ച്. സലാം എം.എൽ.എ, രമേശ് ചെന്നിത്തല എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജേശ്വരി എന്നിവർ മുഖ്യ രക്ഷാധികാരികളായും, കെ.നാസർ ചെയർമാനായും, പ്രതാപൻ നാട്ടു വെളിച്ചം ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു.