കായംകുളം: ധാർമ്മിക ബോധമുളള ഭാവിതലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മതപാഠശാലകൾ മാനവിക ഐക്യത്തിന്റെ കേന്ദ്രങ്ങൾ കൂടിയാണന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മുദരിബ് ടി.എം.അയ്യൂബ് ഖാൻ മന്നാനി അഭിപ്രായപ്പെട്ടു.
മദ്റസകൾക്കെതിരെ വാസ്തവ വിരുദ്ധമായ പ്രചരണം നടത്തുന്ന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ ലക്ഷ്യം രാജ്യത്തിന്റ മതേതരത്തിൽ അധിഷ്ഠിതമായ മാനവ സംസ്കാരം തകർക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
പുളിമുക്ക് നുസ്റത്തുൽ ഇഖ്‌വാൻ മദ്റസാ വിദ്യാർഥി ഫെസ്റ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നുസ്റത്തുൽ ഇഖ്‌വാൻ സാംസ്കാരിക സംഘം പ്രസിഡന്റ് കെ. എ.വാഹിദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
പത്രപ്രവർത്തന രംഗത്ത് കാൽനൂറ്റാണ്ട് മികവുറ്റ സേവനം നടത്തിയ താജുദ്ദീൻ ഇല്ലിക്കുളം, ദാറുൽ ഹുദാ ഓഫ് കാമ്പസ്, മ അദിൻ അക്കാദമി എന്നിവിടങ്ങളിൽ ഉപരി പഠനത്തിന് പ്രവേശനം നേടിയ, അബ്ദുൽ ഹക്കീം,ഫിർദൗസ് എന്നിവർക്കുളള ആദരവ് മുനിസിപ്പൽ കൗൺസിലർ പി.ഹരിലാൽ, ജനറൽ സെക്രട്ടറി എ.എ.വാഹിദ്, ട്രഷറർ പി.എ.ഖാദർ മാസ്റ്റർ എന്നിവർ ചേർന്ന് നൽകി.
പൊതുപരീക്ഷാ വിജയികൾക്കുളള സർട്ടിഫിക്കറ്റ് വിതരണം എം.സൈദ് മുഹമ്മദ് ദാരിമിയും,അവാർഡ് ദാനം കെ.എ.വാഹിദ് മാസ്റ്ററും,കലാമൽസര വിജയികൾക്കുളള സമ്മാനദാനം നാസറുദ്ദീൻ മുസ്ലിയാരും,ഷഫീഖ് വരിയ്ക്കപ്പളളിയും നിർവ്വഹിച്ചു.