ആലപ്പുഴ: ജവഹർ ബാൽ മഞ്ച് ആലപ്പുഴ ജില്ലാ പ്രസിഡൻ്റായി അബ്ദുൽ ഹാദി ഹസനെ തെരഞ്ഞെടുത്തു.
ചന്തിരൂർ സെൻ്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടന്ന ജില്ലാ ക്യാമ്പിലാണ് തെരത്തെടുപ്പ് നടന്നത്.
സംസ്ഥാന ജവഹർ ബാൽ മഞ്ച് ചെയർമാൻ ആനന്ദ് കണ്ണശ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.പി. സാബു അധ്യക്ഷത വഹിച്ചു.
ജെബിഎം സംസ്ഥാന കോർഡിനേറ്റർ സാബു മാത്യു, ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ. ഉമേശൻ എന്നിവർ പ്രസംഗിച്ചു.