എംഇഎസ് ആലപ്പുഴ ജില്ലാ ആസ്ഥാന മന്ദിരത്തിന് 4 കോടി - എംഇഎസ് ജില്ലാ വാർഷിക സമ്മേളനം

author-image
കെ. നാസര്‍
New Update
mes alappuzha district conference

എം.ഇ.എസ്. ആലപ്പുഴ ജില്ലാ വാർഷിക സമ്മേളനം ജില്ലാ പ്രസിഡൻ്റ് അഡ്വ. എ.എ. റസ്സാക്ക് ഉദ്ഘാടനം ചെയ്യുന്നു. ടി.കെ. അബ്ദുൽ സലാം, ഡോ - ഫിറോസ് മുഹമ്മദ്, തൈക്കൽ സത്താർ, ബഷീർ അഹമ്മദ്, അഹമ്മദ് കുഞ്ഞ്,എ.മുഹമ്മദ് ഷഫീഖ്, പ്രൊഫ. എ.ഷാജഹാൻ.കെ. അബ്ദുൽ നാസർ കുഞ്ഞ് എന്നിവർ സമീപം

ആലപ്പുഴ: മുസ്ലീംഎഡ്യൂക്കേഷണൽ സൊസൈറ്റി ആലപ്പുഴ ജില്ലാ ആസ്ഥാന മന്ദിരവും, കൾച്ചറൽ സെൻ്ററും ന്യൂ ബസാറിലുള്ള സ്ഥലത്ത് നാല് കോടി രൂപ ചിലവഴിച്ച് പണിയുവാൻ എംഇഎസ് ജില്ലാ വാർഷിക സമ്മേളനം തീരുമാനിച്ചു. 

Advertisment

ജില്ലാ പ്രസിഡൻ്റ് അഡ്വഎ.എ. റസ്സാക്ക് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രൊഫ.എ. ഷാജഹാൻ റിപ്പോർട്ട് അവതരിപ്പിച്ചു. 2025-28 വർഷത്തെ ജില്ലാ കൗൺസിലിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റും, ഇലക്ടറൽ കോളേജിലേക്കുള്ളവരുടെ ലിസ്റ്റും പ്രഖ്യാപിച്ചു.

ആറാട്ടുപുഴയിൽ ഒരു ഏക്കർ സ്ഥലത്ത് മെഡിക്കൽ ക്ലിനിക്ക് ആരംഭിക്കും. മാവേലിക്കര എലിപ്പക്കുളത്തുള്ള സ്പെഷ്യൽ സ്കൂൾ ശീതീകരിക്കാനും അടിസ്ഥാന സൗകര്യവികസനം നടത്തുവാനും തീരുമാനിച്ചു.

കളക്ട്രേറ്റിന് തെക്ക് വശത്തായിലജനത്ത് വാർഡിൽ ലേഡീസ് ഹോസ്റ്റൽ നിർമ്മിക്കും. പുന്നപ്ര ഹൈവേയോട് ചേർന്നുള്ള അഞ്ച് ഏക്കർ സ്ഥലത്ത് മാറി വരുന്ന വിദ്യാഭ്യാസ നയങ്ങളുമായി യോജിച്ച് പോകുന്ന തരത്തിൽ എംഇഎസ് സംസ്ഥാന കമ്മറ്റിയുടെ വിപുലമായ പ്രൊജക്ട് നടപ്പിലാക്കും.

മെഡിക്കൽ, എൻജിനീയറിംഗ്, ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്ന വിദ്യാത്ഥികൾക്ക് പഠനത്തിന് സ്ക്കോളർഷിപ്പ് നൽകും. എല്ലാ താലൂക്ക് തലങ്ങൾ കേന്ദ്രീകരിച്ച് റംസാൻ റിലീഫ് നടത്തും.

ജില്ലയിലെ വിവിധ മഹല്ലുകളുടെ സഹകരണത്തോടെ പി.എസ്.സി, യു.പി.എസ്.സി പരീക്ഷകളിൽ യുവതിയുമാക്കളെ പ്രാപ്തരാക്കുവാൻ പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ ടാഗ് എന്ന പേരിൽ അവബോധം നൽകാൻ തീരുമാനിച്ചു.

എംഇഎസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ എ അബ്ദുൽ റഹീം, എ.അഹമ്മദ് കുഞ്ഞ്, ഇ. അബ്ദുൽ അസീസ് പാലമൂട്, ബഷീർ അഹമ്മദ്, ഡോ. ഫിറോസ് മുഹമ്മദ്, ടി.കെ ഷാജഹാൻ, സി.എം അബ്ദുൽ സലാം, കെ. അബ്ദുൽ നാസർ കുഞ്ഞ്, തൈക്കൽ സത്താർ, എ. മുഹമ്മദ ഷഫീഖ്, മൈമൂന ഹബീബ് എന്നിവർ പ്രസംഗിച്ചു.

Advertisment