ആലപ്പുഴ: കോൺഗ്രസ് (എസ്) ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 "ഗാന്ധി സ്മൃതി ജ്വലന ദിന" മായി ആചരിച്ചു.
രാവിലെ 9. 30ന് ആലപ്പുഴ കലക്ടറേറ്റ് ഓഫീസിന് മുന്നിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് നരസിംഹപുരം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഗാന്ധി സ്മൃതി സദസ് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/2025/01/31/MVqqEa0n0Y3y9pQUvRk5.jpg)
ഡിസിസി എസ് വൈസ് പ്രസിഡന്റ് എം.ഇ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജലാൽ അമ്പനാംകുളങ്ങര സ്വാഗതം പറഞ്ഞു.
യോഗത്തിൽ വി.ടി തോമി. സതീഷ് ചന്ദ്രൻ, ടി.കെ ഉമൈസ്, രഘു കഞ്ഞിക്കുഴി, ചന്ദ്രശേഖരൻ പിള്ള, നൗഷാദ് അമ്പലപ്പുഴ, കാർത്തികേയൻ, സലീം കലവൂർ, ശരീഫ് പത്തിയൂർ, പ്രദീപ് ഐശ്വര്യ, പത്തിയൂർ പ്രദീപ്, അഷ്റഫ്, ബാബു വളയ്ക്കകത്ത്, സുരേന്ദ്രൻ പിള്ള, ഷെഫീക്ക് ചെങ്ങന്നൂർ, അബ്ദുല്ല ചെങ്ങന്നൂർ എന്നിവർ സംസാരിച്ചു.