കായംകുളം: എംഎസ്എംഎച്ച്എസ്എസ് വാർഷികാഘോഷവും അവാർഡ്ദാനവും യാത്ര അയപ്പും നടത്തി. പി.റ്റി.എ പ്രസിഡൻ്റ് സുധീർ ഫർസാന അധ്യക്ഷത വഹിച്ചു. സാഹിത്യകാരിഗീത പുല്ലുകുളങ്ങര ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരിയും പൂർവ്വ വിദ്യാർഥിയും ആയ ഡോ. റസ്നി എം.റഷീദ് അവാർഡ് ദാനം നടത്തി. പ്രിൻസിപ്പാൾ ടി. സിദീഖ് മുഖ്യ പ്രഭാഷണവും എച്ച് എം സുൽഫത്ത് ആമുഖ പ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർ ഷീജ റഷീദ്, പി.റ്റി.എ വൈസ് പ്രസിഡൻ്റ് താജുദ്ദീൻ ഇല്ലിക്കുളം, സിയാദ് മണ്ണാമുറി, എം.പി.റ്റി പ്രസിഡന്‍റ് നസി ഷെരീഫ്, സത്താർ, പൂർവ്വ വിദ്യാർഥി പ്രസിഡൻ്റ് എൻ.കെ മുജീബ്, റഷീദ് കൊറ്റുകുളങ്ങര, അധ്യാപകരായ അബ്ദുൽ മജീദ്, ശാലിനി, ശ്രീജി, ശരണ്യ ഡി.ശർമ്മ, ദിവ്യ, രജിത, സിനാൻ, ഷമീന, ശ്രീജ, ശമീറ, നീന, ഹഫീദ എന്നിവർ സംബന്ധിച്ചു.