ആലപ്പുഴ: വാർധക്യത്തിൽ ഒറ്റപ്പെട്ടു പോകുന്നവർക്കായി സമയ പ്രായക്കാരുടെ സംസാര കൂട്ടായ്മക്കായി ഹെൽത്തി ഏജ് മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ ടൗൺ കേന്ദ്രീകരിച്ച് ടോക്കിങ്ങ് പാർലർ രൂപീകരിച്ചു.
സംസാരിച്ച് ഇരിക്കാൻ ഒരിടം. സംസാരത്തിലൂടെ വിഷാദരോഗവും, മറവി രോഗത്തെയും പ്രധിരോധിക്കാൻ കഴിയത്തക്കരീതിയിലാണ് ആശ്രമം വാർഡിൽ എ.എം. കോയായുടെ വസതിയിലാണ് 'ടോക്കിങ്ങ് പാർലർ' ആലപ്പുഴ മേഖല കമ്മറ്റി രൂപീകരിച്ചത്.
എ.എം. കോയയെ കൺവീനറായി തിരെഞ്ഞെടുത്തു. മരുന്നുകളോട് പ്രധികരിക്കാതിരിക്കുകയും, രക്ഷപെടില്ലാ എന്ന് ഉറപ്പായ സാഹചര്യത്തിൽ വെൻ്റിലേറ്റർ സഹായത്തോടെ ജീവൻ പിടിച്ച് നിർത്തുന്ന ചികിത്സ വേണോ വേണ്ടയോ എന്ന് സ്വയബോധം ഉള്ളപ്പോൾ തീരെഞ്ഞെടുക്കാനുള്ള അവകാശം ലിവിങ്ങ് ബിൽ നടപ്പിലാക്കുന്നതിൻ്റെ പ്രായോഗിക വശങ്ങൾ ചർച്ച ചെയ്തു.
ഗാന്ധിസ്മാരകകേന്ദ്രം മുൻ പ്രസിഡൻ്റ് കെ.ജി. ജഗദീഷ്, പി.എം. ഷാജി. എ.ഖാലിദ് . കെ. നാസർ, ഗോപാലകൃഷ്ണൻ, പി.വി. വിശ്വനാഥൻ, അബ്ദുൽ കലാം പനക്കൽ, ബഷീർ എ.കെ. മുസിലിയാർ, കെ. ഷാജഹാൻ, എ.എം. കോയ എന്നിവർ പ്രസംഗിച്ചു.