തദ്ദേശസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മെഗാ തൊഴിൽമേള 15ന്‌

രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനംചെയ്യും.

New Update
job2

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 72 പഞ്ചായത്തുകളും 12 ബ്ലോക്ക് പഞ്ചായത്തുകളും ആറ്‌ നഗരസഭകളും ചേർന്ന്‌ നടത്തുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള ശനിയാഴ്‌ച ആലപ്പുഴ എസ്ഡി കോളേജിൽ നടക്കും. 

Advertisment

രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനംചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി അധ്യക്ഷയാകും. മന്ത്രി സജി ചെറിയാൻ തൊഴിൽമേളയുടെ ജില്ലാ ഉദ്ഘാടനംനടത്തും. 


മന്ത്രി പി പ്രസാദ് കമ്പനികളുടെ നിയമന ഉത്തരവ് വിതരണം ഉദ്ഘാടനംചെയ്യും. പി പി ചിത്തരഞ്ജൻ എംഎൽഎ സർട്ടിഫിക്കറ്റും എച്ച് സലാം എംഎൽഎ വിവിധ ഉപഹാരങ്ങളും വിതരണംചെയ്യും. 

വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക്‌, ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Advertisment