ആലപ്പുഴ: മുതിർന്ന പൗരന്മാരുടെ മാനസിക ആരോഗ്യം ഉറപ്പാക്കുന്ന മെൻ്റൽ ഫിറ്റ്നസ് സെൻ്ററുകളാണ് ടോക്കിങ്ങ് പാർലറുകളെന്ന് കൊല്ലം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. ബി. പദ്മകുമാർ പറഞ്ഞു.
ഹെൽത്ത് ഏജ് മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആലപ്പുഴ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം വീടുകളിൽ തനിച്ച് കഴിയുന്ന മുതിർന്ന പൗരന്മാർക്ക് സംസാര കൂട്ടായ്മയിലൂടെ മാനസിക ആരോഗ്യപ്രശ്നങ്ങൾ മെച്ചപ്പെടുത്തുവാനും.
മറവി രോഗങ്ങളെയും, വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങളെ പ്രധിരോധിക്കാൻ കഴിയും. ആലപ്പുഴ മാതൃക സംസ്ഥാന വ്യാപകമായി നടപ്പിലാക്കാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം ഗവ. മെഡിക്കൽ കോളേജിൽ ആരംഭിച്ച ലിവിങ്ങ് വിൽ പൊതു സ്വീകാര്യം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കൺവീനർ എ.എം. കോയ അദ്ധ്യക്ഷത വഹിച്ചു.
കെ.ജി. ജഗദീഷ്, പി.എം. ഷാജി, കെ.പി. ഗോപാലകൃഷ്ണൻ , കെ. നാസർ, കെ.ഷാജഹാൻ, അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു.