ആലപ്പുഴ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ ഫെബ്രുവരി 28 മുതല്‍ 13 ദിവസത്തേക്ക് ഗതാഗത നിരോധനം

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
traffic control-2

ആലപ്പുഴ: ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ നടക്കുന്ന അമൃത് ഭാരത് പദ്ധതി നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബീച്ച് റോഡിലെ ലെവല്‍ ക്രോസ് നമ്പര്‍ 70 ന് സമീപം റെയില്‍വെ സ്റ്റേഷനിലേക്കുള്ള സമീപന റോഡില്‍ പ്രവേശനകവാടത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 10 വരെ 11 ദിവസം റെയില്‍വെ സ്റ്റേഷന്‍ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

പ്രസ്തുത കാലയളവില്‍ റെയില്‍വെ യാത്രക്കാരും വാഹനങ്ങളും ലെവല്‍ ക്രോസ് നമ്പര്‍ 71 (തിരുവാമ്പാടി-ഇഎസ്ഐ ഹോസ്പിറ്റല്‍ റോഡ്, റെയില്‍വെ സ്റ്റേഷന്‍ എസ് എന്‍ കവല റോഡ്) വഴി പോകണം.

റെയില്‍വെ യാത്രക്കാര്‍ക്കായി സ്റ്റേഷന് തെക്കേ അറ്റത്ത് റെയില്‍വ്യൂ ഹോട്ടലിന് സമീപം താല്‍ക്കാലിക പ്രവേശന സൗകര്യം ഒരുക്കിയതായും സ്റ്റേഷന്‍ മാനേജര്‍ അറിയിച്ചു.  

Advertisment