ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചവർ സംഘടനയുടെ പേരും ലോഗയും ഉപയോഗിക്കരുത് - ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റെസ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡോ. ബി. ഗോവിന്ദൻ

author-image
കെ. നാസര്‍
New Update
akgsma

കൊച്ചി: ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ ജസ്റ്റിൻ, ഡോ. ബി.ഗോവിന്ദൻ ഇരുഗ്രൂപ്പുകളും യോജിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുത്ത ശേഷം വിഘടിത നീക്കം നടത്തിയ അയമുഹാജി, എസ്. അബ്ദുൽ നാസർ, കൊടുവള്ളി സുരേന്ദ്രൻ, കൃഷ്ണദാസ് എന്നിവരെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റെസ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡോ. ബി. ഗോവിന്ദൻ അറിയിച്ചു. 

Advertisment

ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ പേരും ലോഗോയും ഹൈക്കോടതി വിധി പ്രകാരം ഉപയോഗിക്കുവാൻ അധികാരം വിഘടിച്ച് നിൽക്കുന്ന അയമുഹാജി വിഭാഗത്തിന് ഇല്ലന്നും ഇതിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഔദ്യോഗിക സംഘടനാ രജിസ്ട്രേഷൻ പുതുക്കുകയും ചെയ്ത സാഹചര്യത്തിൽ ഏകപക്ഷീയമായി തീരുമാനമെടുത്ത ശേഷം സ്ഥാനം വീതം വെക്കലിൽ തൃപ്തരകമാവത്തവരാണ് അയമു ഹാജിയെ ആക്ടിംഗ് പ്രസിഡൻ്റായി അവതരിപ്പിച്ചത്. 

80വർഷത്തെ പ്രവർത്തനമികവുള്ള ഔദ്യോഗിക സംഘടനയുടെ പേരിൽ സംഘടന രൂപീകരിച്ചു ബദൽ പ്രവർത്തനം നടത്തിയാൽ നിയമപരമായി നേരിടുമെന്ന് സംഘടനയുടെ പ്രസിഡൻ്റ് ജസ്റ്റിൻ പാലത്ര, ജനറൽ സെക്രട്ടറി കെ.എ. ജലീൽ എന്നിവർപറഞ്ഞു.

സ്വർണ്ണത്തിന് ഇന്ത്യയിൽ ഒന്നാകെ ഒരു റേറ്റ് എന്ന നിലയിലേക്ക് കൊണ്ട് വരും. വിഘടിത ഗ്രൂപ്പ് അവതരിപ്പിക്കുന്ന റേറ്റ് വ്യാപാരികൾ തള്ളികളഞ്ഞതായി വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര പറഞ്ഞു.

Advertisment