കായംകുളം നഗരസഭാ കൗൺസിലർ നവാസ് മുണ്ടകത്തിലിനെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അസഭ്യം പറഞ്ഞതിന് സസ്പെൻഡ് ചെയ്തു

author-image
ഇ.എം റഷീദ്
New Update
navas mundakathil

കായംകുളം: കായംകുളം നഗരസഭയിൽ ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ അൺപാർലമെൻററി പദങ്ങൾ ഉപയോഗിച്ച് അസഭ്യം പറഞ്ഞതിന് കൗണ്‍സിലര്‍ നവാസ് മുണ്ടകത്തിലിനെ സസ്പെൻഡ് ചെയ്തു. 

Advertisment

കായംകുളം നഗരസഭയുടെ അധീനതയിലുള്ള നഗര ആരോഗ്യ കേന്ദ്രത്തിൽ മതപരമായ ചടങ്ങുകൾ നടത്തി വിവാദം സൃഷ്ടിച്ചതിന് നഗരസഭ കൗൺസിൽ യോഗം ഭരണ പ്രതിപക്ഷ ഭേദമന്യേ ഏകകണ്ഠേനയായി പ്രമേയം പാസാക്കി ഗവൺമെന്റിലേക്ക് നൽകിയിരിക്കുന്ന ഈ സമയത്ത് കൂടിയ കൗൺസിലിൽ യോഗത്തിൽ നവാസ് പങ്കെടുത്തിരുന്നു.

എന്നാൽ സഭയിൽ മോശമായ പെരുമാറ്റവും അസഭ്യ വാക്കുകളും ഉപയോഗിച്ചതിന് നഗരസഭാ കൗൺസിൽ യോഗം ഇനി വരുന്ന 10 കൗൺസിൽ യോഗങ്ങളിൾ നിന്ന് 43 -ാം വാർഡ് കൗൺസിലറായ നവാസ് മുണ്ടകത്തിലിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

Advertisment