ആലപ്പുഴ: മുഹമ്മ രാജി ജുവലറി ഉടമ രാധാകൃഷ്ണൻ്റെ പോലീസ് കസ്റ്റഡി മരണം സംബന്ധിച്ച് പോലീസിൻ്റെ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ, ജനറൽ സെക്രട്ടറി വർഗീസ് വല്യാക്കൻ. ട്രഷറർ എബി തോമസ് എന്നിവർ പറഞ്ഞു.
സ്വർണ്ണം റിക്കവറി ചെയ്യുമ്പോൾ ഹൈക്കോടതിയുടെയും സംസ്ഥാന പോലീസ് ചീഫിൻ്റെയും നിർദ്ദേശങ്ങൾ ലംഘിച്ച് കൊണ്ടാണ് കടത്തുരുത്തി എസ്. എച്ച് ഒറിക്കവറിക്ക് നേതൃത്വം നൽകിയത്.
പോലീസ് കസ്റ്റഡി മരണം സംബന്ധിച്ച് പ്രത്യേക ഏജൻസി അന്വേഷിക്കണം. രാധാകൃഷ്ണൻ്റെ കുടുബത്തിന് 25 ലക്ഷം രൂപനഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു