ആലപ്പുഴ: ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുന്ന കാര്യത്തിൽ അലംഭാവം വെടിയുക, സങ്കരവൈദ്യത്തിനെതിരെ അവബോധം ജനങ്ങളിലെത്തിക്കുക, മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഐ.എം.എ സംസ്ഥാന പ്രസിഡൻ്റ് ഡോ കെ.എ ശ്രീവിലാസൻ നയിക്കുന്ന ജാഥ വെള്ളിയാഴ്ച ജില്ലയിൽ പര്യടനടത്തും.
തുടർന്ന് ജില്ലയിലെ ആദ്യ സമാപനം പഗോഡ റിസോർട്ടിൽ 8 ന് നടക്കുമെന്ന് ആലപ്പുഴ ജില്ലാ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ എൻ. അരുൺ സെക്രട്ടറി ഡോ.കെ.പി. ദീപ എന്നിവർ അറിയിച്ചു.
സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ- ആർ.മദനമോഹനൻ നായർ, സംസ്ഥാന സെക്രട്ടറി ഡോഎ.പി. മുഹമ്മദ് എന്നിവർ നേതൃത്വം നൽകും. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അവാർഡ് കരസ്ഥമാക്കിയ കൊല്ലം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ ബി.പദ്മകുമാറിന് ഐ.എം.എയുടെയും, വിവിധ സംഘടനകളും ചേർന്ന് സ്വീകരണം നൽകും.