ആലപ്പുഴ: ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളേജിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ചികിത്സയിൽ ഭാഗീകമായി കാലതാമസം നേരിട്ടേക്കാമെന്ന് ഡെന്റൽ കോളേജ് പ്രിൻസിപ്പൽ.
ആലപ്പുഴ വണ്ടാനം പോസ്റ്റ് ഓഫീസിനു പിന്നിൽ നഴ്‌സിംഗ് കോളേജിന് സമീപം താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളേജിന്റെ പ്രവർത്തനമാണ് ഭാഗികമായി കാലതാമസം ഏർപ്പെടുക.
വണ്ടാനം കുറവൻതോട് ജംഗ്ഷനിലുള്ള പുതിയ കെട്ടിടത്തിലേക്ക് ഡെന്റൽ കോളേജിന്റെ പ്രവർത്തനങ്ങൾ മാറ്റുന്നതിന്റെ ഭാഗമായാണ് മാർച്ച് മുതൽ മേയ് വരെ ചികിത്സയിൽ ഭാഗീകമായി കാലതാമസം നേരിട്ടേക്കാമെന്ന് ഡെന്റൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചത്.