കായംകുളം: മുസ്ലിം ലീഗ് നഗരസഭാ 4-ാo വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കാരുണ്യം 25' എന്ന പേരിൽ ശിഹാബ് തങ്ങൾ റംസാൻ റിലീഫ് സംഘടിപ്പിച്ചു. സംഗമം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എച്ചു ബഷീർക്കുട്ടി ഉത്ഘാടനം ചെയ്തു.
നഗരസഭ 4-ാം വാർഡിലെ നിർദ്ധരായ 150 -ഓളം വരുന്ന കുടുംബാംഗങ്ങൾക്ക് ധാന്യ കിറ്റുകൾ വിതരണം നടത്തി. വാർഡ് പ്രസിഡന്റ് ബഷീർ കിഴക്കാവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് സെക്രട്ടറി നസീബ് ഖാൻ വരിക്കപ്പള്ളി സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് എ. ഇർഷാദ് വിതരണോത്ഘാടനം നടത്തി. വാർഡ് കൗൺസിലര്‍ അഡ്വ. അൻഷാദ് വാഹിദ് ആമുഖ പ്രസംഗoനടത്തി.
യോഗത്തിൽ മുസ്ലിം ലീഗ് ടൗൺ പ്രസിഡന്‍റ് യു.എ. റഷീദ്, മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം വാഹിദ് കൂട്ടേത്ത്, അബ്ദുൽ നാസർ, ഹസൻ കുഞ്ഞു, ബഷീർ, അസീസ് കോട്ടപ്പുറത്ത് (അത്ത), താഹാ കുട്ടി മേനാംന്തറ എന്നിവർ സംബന്ധിച്ചു.