രാജ്യത്ത് ആകമാനം സ്വർണ്ണവില ഏകീകരിക്കണം - ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മറ്റി

author-image
കെ. നാസര്‍
New Update
akgsma

ആലപ്പുഴ: സ്വർണ്ണവിലയിൽ ഉണ്ടായ ക്രമാതീതമായ വിലവർദ്ധനവിനെതുടർന്ന് രാജ്യത്ത് ആകമാനം സ്വർണ്ണവില ഏകീകരണത്തിന് നടപടികൾ സ്വീകരിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.

Advertisment

നിലവിൽ കേരള റേറ്റ് ഇടുന്ന ഇതര സംസ്ഥാനങ്ങൾക്ക് പുറമെ മറ്റ് സംസ്ഥാനങ്ങൾ റേറ്റ് നിർണ്ണയം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ബി. ഗോവിന്ദൻ ചെയർമാനായ സമിതിക്ക് പിന്തുണ പ്രഖ്യാപിച്ചു.

സംഘടനയുടെ സ്ഥാപക അംഗവും മുൻ പ്രസിഡൻ്റുമായ പി.ടി. ചെറിയാൻ അനുസ്മരണം 24 ന് ഒരുമിച്ച് നടത്താൻ തീരുമാനിച്ചു. പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട മുഹമ്മരാജിജുവലറി ഉടമ രാധാകൃഷ്ണൻ്റെ കുടുബാംഗങ്ങൾക്ക് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.

കസ്റ്റഡി മരണത്തിന് ഉത്തരവാദിയായ കടത്തുരുത്തി എസ്.എച്ച്.ഒയെ സംരക്ഷിക്കുകയാണ് ഗവണ്മെൻ്റ് ചെയ്യുന്നതെന്ന് യോഗം ആരോപിച്ചു.

ജില്ലാ പ്രസിഡന്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര ഉദ്ഘാടനം ചെയ്തു.

വർഗീസ് വല്യാക്കൻ, എബി തോമസ്, വേണുനാഥ് കൊപ്പാറ, ആർ. മോഹൻ മാരാരിക്കുളം, എം.പി. ഗുരു ദയാൽ, കെ. നാസ്സർ, മുട്ടം ഐശ്വര്യ നാസർ, ബഷീർ തട്ടാ പറമ്പിൽ, എന്നിവർ പ്രസംഗിച്ചു.

Advertisment