ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനുമായി 'ടീം ചാരിറ്റി' കായംകുളം

author-image
ഇ.എം റഷീദ്
New Update
team charity kayamkulam

കായംകുളം: സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന മേഖലയിൽ കായംകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടീം ചാരിറ്റി കായംകുളത്തിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി "ജീവിതമാണ് ലഹരി, ലഹരി അല്ല ജീവിതം" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് രണ്ടാംഘട്ട ലഹരി വിരുദ്ധ ബോധവൽക്കരണം, സമൂഹത്തിന് ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം, പ്രതിജ്ഞ, ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിച്ചു. 

Advertisment

ടീം ചാരിറ്റി കായംകുളം കോഡിനേറ്റർ നസീർ കായംകുളത്തിന്റെ അധ്യക്ഷതയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം, പ്രതിജ്ഞ എന്നിവയുടെ ഉദ്ഘാടനം കായംകുളം ട്രാഫിക് ഡിപ്പാർട്ട്മെന്റ് സബ് ഇൻസ്പെക്ടർ എ.എം നിസാം നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തകൻ പ്രഭാഷ് പാലാരി സമൂഹത്തിന് ലഹരി ബോധവൽക്കരണ സന്ദേശം നല്‍കി. ലഘുലേഖ വിതരണ ഉദ്ഘാടനം അബ്ദുൽ റഷീദ്, ഷഫീഖ് എന്നിവർ നിർവഹിച്ചു. 

team charity kayamkulam-2

ജീവകാരുണ്യ പ്രവർത്തകരായ അബൂ ജനത, ഹുസൈൻ എ.എച്ച് എം, ആറ്റക്കുഞ്ഞ്, ഐ. ഷിഷാഹുദ്ദീൻ, വൈഎസ്ആർ ഷാഹുൽഹമീദ്, മാഹിൻ മഹ്ഫിൽ ആംബുലൻസ്, സ്മൃതി സൂസൻ, ഹക്കീം, സീനത്ത്, ബഷീർ, സുലു ബിനു, വൈ. ഷാജഹാൻ, ബദർ, സജീർ കുന്നുകണ്ടം, സിനി, പുഷ്പമണി മിനി എന്നിവർ സംസാരിച്ചു.

ഞായറാഴ്ച കായംകുളം ഡിവൈഎസ്പി എൻ. ബാബുക്കുട്ടന്‍റെ നേതൃത്വത്തിൽ കായംകുളത്ത് നടത്തുന്ന "ലഹരിമുക്ത കായംകുളം" എന്ന കൂട്ടായ്മയ്ക്കും തുടർ പരിപാടികൾക്കും എല്ലാവിധ ഐക്യദാര്‍ഢ്യം, സഹായം, സഹകരണം എന്നിവ നൽകാൻ പരിപാടിയിൽ ഐക്യകണ്ഠേന തീരുമാനിച്ചു. തുടർന്ന്  ലഘുലേഖ വിതരണം നടത്തി..

Advertisment