ആലപ്പുഴ: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് എംഇഎസ് യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന 'പെരുന്നാളിന് ആ കുട്ടികളും സന്തോഷിക്കട്ടെ' എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ബീച്ചിലുള്ള സംസ്ഥാന ശിശുക്ഷേമസമിതിയുടെ ശിശുപരിചരണ കേന്ദ്രത്തിൽ വെള്ളിയാഴ്ച എംഇഎസ് ജില്ലാ പ്രസിഡൻ്റ് അഡ്വ. എ.എ. റസ്സാക്ക് ഉദ്ഘാടനം ചെയ്യും.
ചെറിയ പെരുന്നാൽ ദിവസം പുതുവസ്ത്രമണിയാൻ നിർവ്വാഹമില്ലാത്ത കുട്ടികൾക്കായി ജില്ലയിൽ അഞ്ച് ലക്ഷം രൂപ ചിലവഴിച്ചു വസ്ത്രങ്ങൾ നൽകുമെന്ന് എംഇഎസ് യൂത്ത് വിംഗ്ജില്ലാ പ്രസിഡൻ്റ് അഡ്വ. താരീഷ് മുഹമ്മദ് പറഞ്ഞു.