ആലപ്പുഴ: വ്യതാനുഷ്ടാനത്തിലൂടെ കൈവരിച്ച നേട്ടങ്ങൾ രാസലഹരിക്കെതിരെയുള്ള പോരാട്ടം ആകണമെന്ന് എം.ഇ.എസ്. ജില്ലാ പ്രസിഡൻ്റ് അഡ്വ എ.എ. റസ്സാക്ക് പറഞ്ഞു.
എം. ഇ. എസ്. യുത്ത് വിംഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈദ് സൗഹൃദ സംഗമവും ചെറിയ പെരുന്നാളിന് പുതുവസ്ത്രം നൽകുന്നതിനായി എം. ഇ. എസ്. യൂത്ത് വിംഗ് സംസ്ഥാന കമ്മിററിയുടെ ആ കുട്ടികളും സന്തോഷിക്കട്ടെ എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡൻറ് അഡ്വ. താരീഷ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ബീച്ചിലുള്ള ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികൾക്കുള്ള പുതുവസ്ത്രങ്ങളും, പെരുന്നാള്‍ ചിലവും ജില്ലാ ട്രഷറർ ബഷീർ അഹമ്മദിൽ നിന്നും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി.ഉദയപ്പൻ ഏറ്റ് വാങ്ങി.
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുണക്കൽ, എ അബ്ദുൽ അസീസ് പാലമൂട്, അഡ്വ എ.മുഹമ്മദ് ഉസ്മാൻ, ഹസ്സൻ പൈങ്ങാമഠം, എ.നൗഫൽ, ടി.എ. നവാസ്, എം. നാജ, കെ.നാസർ എന്നിവർ പ്രസംഗിച്ചു.