പൊതുവിദ്യാലയത്തിൻ്റെ നിലവാരം മെച്ചപ്പെട്ടു - സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ

author-image
കെ. നാസര്‍
New Update
ksta

കെ.എസ്.ടി.എ പൂർവ്വസൂരികളുടെ നേതൃത്വത്തിൽ സിവിൽസർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ജലി പ്രദീപിന് നൽകിയ അനുമോദനസമ്മേളനം സിപിഐ (എം) ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പുഴ: ഇടതുപക്ഷ ഗവണ്മെൻ്റിൻ്റെ ഭരണ മികവിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസത്തിൻ്റെ നിലവാരം മെച്ചപ്പെട്ടുവെന്ന് സി.പി.ഐ. (എം) ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. കെ.എസ്.ടി.എ. പൂർവ്വസൂരികളുടെ നേതൃത്വത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ജലി പ്രദീപിന് നൽകിയ അനുമോദനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

പാവപ്പെട്ട വിദ്യാത്ഥികൾക്ക് എത്തപ്പെടാൻ പറ്റാത്ത ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പത്ത് ലക്ഷം പേർക്ക് അവസരം നൽകുവാൻ ഗവൺമെന്റ് തത്വത്തിൽ തീരുമാനിച്ചട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു.

ksta-2

സർക്കാർ വിദ്യാലയത്തിൽ നിന്നും പഠിച്ചു സിവിൽ സർവീസിൽ മികവ് പുലത്തിയ അഞ്ജലി പ്രദീപ് സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നവർക്ക് ഉദാഹരണമാണന്ന് അദ്ദേഹം പറഞ്ഞു.

കെ. സോമനാഥപിള്ള അദ്ധ്യക്ഷതവഹിച്ചു. കെ.ഡി.ഉദയപ്പൻ, കെ.എസ്.ടി.എ. സംസ്ഥാന പ്രസിഡൻ്റ് ഡി. സുധീഷ്, റ്റി. തിലക , പി.ടി. ജോസഫ്, സി.എൻ.എൻ , നമ്പി, ഡി.ചന്ദ്രൻ, എം.ഇ. കുഞ്ഞുമുഹമ്മദ്, പി.സുരേഷ് ബാബു, വിജയലക്ഷ്മി, ആനന്ദൻ പിള്ള, അഞ്ജലിപ്രദീപ് എന്നിവർ പ്രസംഗിച്ചു.

Advertisment