ആലപ്പുഴ കൈചൂണ്ടി മുക്കിലെ ഹോട്ടൽ ആക്രമണം; പോലീസ് പ്രതികളെ സംരക്ഷിക്കുന്നു - വ്യാപാരി വ്യവസായി ഏകോപന സമിതി കൈചൂണ്ടി യൂണിറ്റ്

author-image
കെ. നാസര്‍
New Update
violence in hotel alappuzha

ആലപ്പുഴ: കൈചൂണ്ടി മുക്കിലെ ആരിഫ് ഹോട്ടലിൽ ലഹരി ഉപയോഗിച്ച ഏതാനും സാമൂഹ്യ വിരുദ്ധർ നടത്തിയ അക്രമണത്തിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് അനുവർത്തിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൈചൂണ്ടി യൂണിറ്റ് വ്യക്തമാക്കി. 

Advertisment

ഹോട്ടലിൽ കയറി ഫർണീച്ചറുകളും വില്പനക്ക് വെച്ചിരുന്ന ഭക്ഷ്യസാധനങ്ങളും കറികളും എല്ലാം അക്രമികൾ നശിപ്പിച്ചു. സംഭവത്തിൽ മുപ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായി. നോർത്ത് പോലീസ് കേസ് എടുത്തങ്കിലും പ്രതികളെ സ്റ്റേഷൻ ജമ്യത്തിൽ വിട്ട നടപടി അക്രമികൾക്ക് വീണ്ടും അക്രമണം നടത്താൻ പ്രചോദനം നൽകും. 

ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് ചീഫിനും, മുഖ്യമന്ത്രിക്കും സംഘടന പരാതി നൽകും. പ്രസിഡൻ്റ് ടിപ് ടോപ് ജലീൽ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി എബി തോമസ് അലീന. ട്രഷറർ അശോകൻ, വൈസ് പ്രസിഡൻ്റ് മുജീബ്, സെക്രട്ടറി അനീസ് എന്നിവർ പ്രസംഗിച്ചു.

Advertisment