കായംകുളം: ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
കേരള കൗമുദി ദി റിയൽ ബിൽഡേഴ്സ് ക്ലോൺക്ലേവ് 2025 നോടനുബന്ധിച്ച് കൊല്ലം നാണി ഹോട്ടൽ ചിന്നക്കടയിൽ വെച്ചു നടന്ന ചടങ്ങിൽ കായംകുളം സെന്റ്മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ അമാനിയാ സജീവ് കൂട്ടേത്തിന് വേണ്ടി പിതാവ് സജീവ്, ധനകാര്യവകുപ്പു മന്ത്രി കെ.എൻ ബാലഗോപാലിന്റെ കയ്യിൽ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങി.
ചന്ദ്രിക കായംകുളം ലേഖകൻ വാഹിദ് കൂട്ടേത്തിന്റെ പേരകുട്ടിയാണ് അമാനിയ സജീവ്.