ആലപ്പുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ വനിത ശിശു ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലോകപുകയിലവിരുദ്ധ ദിനാചരണ പരിപാടി ഐ.എം.എ. സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് ഡോ. ആർ. മദനമോഹനൻ നായർ ഉദ്ഘാടനം ചെയ്തു.
ആകർഷണീയമായ ഉല്പന്നങ്ങൾ, നിഗൂഡമായ താല്പര്യങ്ങൾ പുകയില കമ്പനികളുടെ തന്ത്രങ്ങൾ തുറന്ന് കാട്ടാം എന്ന സന്ദേശം പൊതു സമൂഹത്തിൽ തുറന്ന് കാട്ടണമെന്ന് ഐ.എം.എ. സംസ്ഥാന വൈസ് പ്രസിഡൻ്റ് ആർ. മദനമോഹനൻ നായർ പറഞ്ഞു.
വനിത ശിശു ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.ദീപ്തി അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ. ആലപ്പുഴ ജില്ലാ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. എൻ. അരുൺ, ആലപ്പുഴ ജനറൽ ആശുപത്രി ശ്വാസകോശ വിഭാഗം ചീഫ് കൺസൾട്ടൻ്റ് ഡോ. കെ. വേണുഗോപാൽ എന്നിവര്‍ യുവതയും പുകയില ഉപയോഗവും എന്ന വിഷയത്തിൽ ക്ലാസെടുത്തു.
ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ.എ.പി. മുഹമ്മദ്, ഐ.എം.എ ആലപ്പുഴ ബ്രാഞ്ച് മുൻ പ്രസിഡൻ്റ് ഡോ. മനീഷ് നായർ എന്നിവർ പ്രസംഗിച്ചു.