New Update
/sathyam/media/media_files/2025/05/31/0eA6kW1Sg7ke66uK6Xmj.jpg)
അമ്പലപ്പുഴ: പുകയില ഉപയോഗവും പുകവലി നിർത്തുന്നതിനായി മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പൾമണറി മെഡിസിൻ്റെ നേതൃത്വത്തിൽ ടുബാക്കോ സ്മോക്കിങ്ങ് സെസ്സേഷൻ ക്ലിനിക്ക് ആരംഭിക്കണമെന്ന് അക്കാദമി ഓഫ് പൾമണറി ആൻ്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ മുൻ ദേശീയ പ്രസിഡൻ്റ് പി.എസ്. ഷാജഹാൻ ആവശ്യപ്പെട്ടു.
Advertisment
മെഡിക്കൽ കോളേജ് ശ്വാസകോശ - അലർജി - ആസ്മ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്യാന്തര പുകയില വിരുദ്ധ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുകവലി നിർത്താൻ എങ്ങനെ പുകവലിക്കാരെ പ്രാപ്തമാക്കാം എന്ന വിഷയത്തിൽ ഡോ. വാസന്തി പൊകാല വിഷയം അവതരിപ്പിച്ചു. ഡോ. കെ.ആർ.രേഷ്മ പുകയിലവിരുദ്ധ ദിന സന്ദേശം നൽകി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us