ആലപ്പുഴ: പ്രകൃതിയെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് പ്രതീക്ഷയുടെയും ഉത്തരവാദത്വത്തിൻ്റെയും ജീവിതശൈലിയായിരിക്കണമെന്ന് മുൻ എം.പി എ.എം ആരീഫ് പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശു വികാസ് ഭവനിൽ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് സി ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ഡി ഉദയപ്പൻ, ജോയിൻ്റ് സെക്രട്ടറി കെ. നാസർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നക്കൽ, കൗൺസിലർ പ്രഭ ശശികുമാർ, പടിഞ്ഞാറ് വില്ലേജ് ഓഫീസർ എസ്. സജിത്ത് എന്നിവർ പ്രസംഗിച്ചു.