ആലപ്പുഴ: ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മികച്ച സേവനത്തിനുള്ള അവാർഡ് പതിനായിരം രൂപയും ഫലകവും ഡോ. ജോർജ്ജ് സാമ്പ്രിക്കൽ (ഓർത്തോ സർജൻ) ഡോ. ഷാലിമ കൈരളി (മാനസിക ആരോഗ്യം), ഡോ.സ്റ്റെഫാനി സെബാസ്റ്റ്യൻ (ഒഫ്താൽമോളജി), ഡോ. കെ.പി. ദീപ (അനസ്തേഷ്യ), ഡോ.അരുന്ധതി ഗുരു ദയാൽ (ഡർമറ്റോളജി) എന്നിവർക്ക് നൽകും.
നാഷണൽ ഡോക്ടേഴ്സ് ദിനത്തിൻ്റെ ഭാഗമായി 29 ന് വൈകിട്ട് 7 ന് പഗോഡ റിസോർട്ടിൽ മന്ത്രി പി.പ്രസാദ് അവാര്‍ഡ് സമ്മാനിക്കും. ഐ.എം.എ ആലപ്പുഴ ജില്ലാ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. എൻ. അരുണും, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ സെക്രട്ടറി കെ. നാസറും അറിയിച്ചു.