കൊച്ചി: ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും ചേർന്നു നൽകുന്ന ബെസ്റ്റ് ഡോക്ടർ അവാർഡ് ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, കേരള ആർത്രൈറ്റിസ് ആൻ്റ്റുമറ്റോളജി സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റുമായ ഡോ. പദ്മനാഭ ഷേണായിക്ക് നൽകും.
അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും ആണ് അവാർഡ്. ഡോക്ടേഴ്സ് ദിനത്തിൻ്റെ ഭാഗമായി 29 ന് വൈകിട്ട് 7 ന് പഗോഡ റിസോർട്ടിൽ വെച്ച് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അവാർഡ് സമ്മാനിക്കും.
അമൃത മെഡിക്കൽ സയൻസിലെ റുമറ്റോളജി വിഭാഗം തലവനായിരുന്നു. സെൻ്റർ ഫോർ ആർത്ര റ്റീസ് ആൻ്റ് റുമാറ്റിസം എക്സലൻസി ('കെയർ) നെട്ടൂർ മെഡിക്കൽ ഡയറക്ടറായി പ്രാക്ടീസ് ചെയ്യുന്നു.
റ്റി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി. പദ്മകുമാർ (ചെയർമാൻ), ഡോ. എൻ. അരുൺ ഐ.എം.എ. (സെക്രട്ടറി), അക്കാദമി ഓഫ് പൾമണറി ആൻ്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ മുൻ ദേശയിയ പ്രസിഡൻ്റ്ഡോ. പി.എസ്. ഷാജഹാൻ, ഇൻഫർമേഷൻ ആൻ്റ് പബ്ലിക്ക് റിലേഷൻ മുൻ ഡപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല എന്നിവരടങ്ങയിയതാണ് അവാർഡ് കമ്മിറ്റി.
2003 ല്‍ റ്റി.ഡി. മെഡിക്കൽ കോളേജിൽ നിന്നും ഗോൾഡ് മെഡലോടെ എം ബി.ബി.എസ്. പാസായി ജിമ്മർ പോണ്ടിച്ചേരിയിൽ നിന്നും പി.ജി.യും, സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡി.എം. കരസ്ഥമാക്കി, ഭാര്യ വീണ ഷേണായ്.