ആലപ്പുഴ: ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ്റെയും ഹെൽത്ത് ഫോർ ഓൾഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ മികച്ച ഡോക്ടർക്കുള്ള പുരസ്ക്കാരം ജൂണ്‍ 29ന് സമ്മാനിക്കും.
അവാര്‍ഡ് തുകയായ അമ്പതിനായിരം രൂപ ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പദ്മനാഭ ഷേണായിക്കും, മികച്ച പ്രവർത്തനം കാഴ്ചവെച്ച ഡോക്ടർമാർക്ക് പതിനായിരം രൂപവീതമുള്ള അവാർഡുകള്‍ ഡോ. ജോർജ് എം. സാമ്പ്രിക്കൽ, ഷാലിമ കൈരളി, ഡോ. സ്റ്റെഫാനി സെബാസ്റ്റ്യൻ കുര്യൻ, ഡോ. കെ.പി. ദീപ, ഡോ.അരുന്ധതി ഗുരുദയാൽ, എന്നിവർക്ക് 29 ന് രാത്രി 7 ന്ആലപ്പുഴ പഗോഡ റിസോർട്ടിൽ മന്ത്രി പി.പ്രസാദ് നൽകും.
ദേശീയ ഡോക്ടർ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും, പി.പി. ചിത്തരഞ്ജൻ എം.എൽ.എ മുഖ്യ അതിഥിയായി പങ്കെടുക്കും.
ഡോ.ബി.സി. റോയി അനുസ്മരണ പ്രസംഗം ഐ.എം.എ. സംസ്ഥാന ജോ. സെക്രട്ടറി എ.പി. മുഹമ്മദ് നിർവ്വഹിക്കും. ഐ എം എ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് ഡോ. ആർ. മദനമോഹനൻ നായർ, ഗവ.റ്റി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി. പദ്മകുമാർ എന്നിവർ പങ്കെടുക്കും. ജില്ലാ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. എൻ. അരുൺ അദ്ധ്യക്ഷത വഹിക്കും.