പുനലൂർ: മാവേലിക്കര സ്വദേശിക്കെതിരെ കുളത്തൂപ്പുഴ പോലീസ് പോക്സോ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാനച്ചൻ കൂടിയായ പ്രതിയെ പുനലൂർ പ്രത്യേക പോക്സോ കോടതി ജഡ്ജ് ബൈജു ടി.ഡി. കുറ്റക്കാരനല്ലെന്നു കണ്ടു വെറുതേ വിട്ടു ഉത്തരവായി. മാവേലിക്കര കുറത്തി കാട് സ്വദേശി സന്തോഷ് കുമാറിനെ യാണ് വെറുതെ വിട്ടത്.
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുടെ രണ്ടാനച്ചൻ കൂടിയായ പ്രതി വീട്ടിൽ വെച്ചു ലൈംഗിക ഉദ്ദേശത്തോടെ കടന്നു പിടിക്കുകയും മറ്റും ചെയ്തെന്ന പ്രോസിക്യൂഷൻ വാദം കോടതിയിൽ തെളിയിക്കാനായില്ല.
പ്രോസിക്യൂഷൻ 17 ഓളം സാക്ഷികളെ വിസ്തരിക്കുകയും 14 ഓളം രേഖകൾ ഹാജരാക്കുകയും ചെയ്ത കേസിൽ പ്രതിഭാഗവും സാക്ഷികളെയും രേഖകളും ഹാജരാക്കി.
പ്രതിഭാഗത്തിനായി അഡ്വ.ചാൾസ് വർഗീസ് അരികുപുറം, മിഥുൻ എം.മങ്ങാട്ട് എന്നിവർ ഹാജരായി.