ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടം മാതൃകാപരം: പി.പി ചിത്തരഞ്ജൻ എം.എൽ.എ

author-image
കെ. നാസര്‍
New Update
pp chitharanjan mla inauguration

ആലപ്പുഴ: ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടം രാജ്യത്തിന് മാതൃകയാണന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. പറഞ്ഞു. മാറി മാറി വരുന്ന ഗവണ്മെൻ്റുകൾ ആരോഗ്യ മേഖലക്ക് പ്രത്യേക പരിഗണനയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

ഐ.എം.എ. ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ചേർന്ന് സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ്റെയും ഹെൽത്ത് ഫോർ ഓൾഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ മികച്ച ഡോക്ടർക്കുള്ള പുരസ്ക്കാരം അമ്പതിനായിരം രൂപ ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പദ്മനാഭ ഷേണായിക്ക് സമ്മാനിച്ചു.

മികച്ച പ്രവർത്തനം കാഴ്ചവെച്ച ഡോക്ടർമാർക്ക് പതിനായിരം രൂപവീതമുള്ള അവാർഡുകൾ ഡോ. ജോർജ് എം. സാമ്പ്രിക്കൽ, ഷാലിമ കൈരളി, ഡോ. സ്റ്റെഫാനി സെബാസ്റ്റ്യൻ കുര്യൻ, ഡോ. കെ.പി. ദീപ, ഡോ.അരുന്ധതി ഗുരുദയാൽ, എന്നിവർക്ക് എം.എൽ.എ. സമ്മാനിച്ചു.

ആലപ്പുഴ പഗോഡ റിസോർട്ടിൽ ചേർന്ന യോഗത്തിൽ ഐ.എം.എ. ജില്ലാ പ്രസിഡൻ്റ് ഡോ. എൻ. അരുൺ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഡോക്ടർ ദിനാചരപരിപാടിയുടെ ഭാഗമായി ഡോ.ബി.സി. റോയി അനുസ്മരണ പ്രസംഗം ഐ.എം.എ. സംസ്ഥാന ജോ. സെക്രട്ടറി എ.പി. മുഹമ്മദ് നിർവ്വഹിച്ചു.

ഐ എം എ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് ഡോ. ആർ. മദനമോഹനൻ നായർ, ഗവ.റ്റി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി. പദ്മകുമാർ , ഐ.എം.എ. ജില്ലാ ചെയർമാൻ ഡോ. ഉമ്മൻ വർഗീസ്. റെഡ് ക്രോസ് ജില്ലാ ചെയർമാൻ ഡോ. ആർ.മണികുമാർ, ഡോ. മനീഷ് നായർ എ.എൻ പുരം ശിവകുമാർ,.കെ.നാസർ, ചന്ദ്രദാസ് കേശവപിള്ള എന്നിവർ പ്രസംഗിച്ചു.

Advertisment