ആലപ്പുഴ: കേരളത്തിലെ സ്വർണ്ണം വെള്ളി വ്യാപാരി സംഘടനയായ ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ പേരും ലോഗോയും എതിർ ഗ്രൂപ്പ് ഉപേക്ഷിച്ചു. അസോസിയേഷൻ്റെ അംഗീകാരം ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. ഗോവിന്ദനും, പ്രസിഡൻ്റ് ജസ്റ്റിൻ പാലത്രയും നയിക്കുന്ന ഗ്രൂപ്പിന് സ്വന്തം സംഘടന രജിസ്ട്രേഷൻ ആലപ്പുഴയിൽ ആണ് നടത്തിയത്.
80 വർഷം മുമ്പ് ആലപ്പുഴയിൽ രൂപീകൃതമായ സംഘടനയുടെ സംസ്ഥാന ആസ്ഥാനം ആലപ്പുഴയിൽ ജുവൽ ഹാളും, എറണാകുളത്തെ സ്വർണ്ണ ഭവനും എ.കെ.ജി.എസ്.എം.എക്ക് സ്വന്തം. ഇത് സംബന്ധിച്ച് നേത്തെ ഉണ്ടായിരുന്നു തർക്കങ്ങൾ രണ്ട് സംഘടനകൾ ഒന്നായി പ്രവർത്തിക്കാൻ തീരുമാനിച്ചതോടെ തീർപ്പായി.
/filters:format(webp)/sathyam/media/media_files/2025/07/02/akgsma-state-conference-2025-07-02-16-27-41.jpg)
എ.കെ.ജി.എസ്.എം.എ.യുടെ പേര് എതിർവിഭാഗം ഉപയോഗിക്കുന്നത് സംബന്ധിച്ച കേസ് നടന്ന് വരവെയാണ് വിമത വിഭാഗം പേര് മാറ്റി സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചത്. കേരളത്തിലെ സ്വർണ്ണവില നിർണ്ണയിക്കുന്നത് ഔദ്യോഗിക സംഘടനയായ എ.കെ.ജി.എസ്.എം.എ.യാണ്.
80 വർഷം മുൻപ് ഭീമാഭട്ടരും, പരമേശ്വരൻ പിള്ള, പി.ടി. ചെറിയാൻ എന്നിവരും ചേർന്ന് രൂപീകരിച്ച ശേഷം സംസ്ഥാനത്താകമാനം സ്വർണ്ണവ്യാപാരികളെ ഒരു കൊടി കീഴിൽ കൊണ്ടുവന്നു. രണ്ട് ഗ്രൂപ്പായി നിന്ന സ്വര്‍ണ്ണവ്യാപാരികൾ ഒന്നായി പ്രവർത്തിക്കാൻ തീരുമാനിച്ചപ്പോൾ ലയനനീക്കത്തിന് എതിരെ പ്രവർത്തിച്ചവരാണ് ബദൽ സംഘടനയുമായി രംഗത്ത് വന്നത്.