/sathyam/media/media_files/2025/07/11/thakazhi-overbridge-2025-07-11-23-18-47.jpg)
എടത്വ: തകഴി ലെവൽ ക്രോസിൽ മേൽപാലം നിർമ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി തകഴി ഏരിയാ കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു.
ധർണ തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. തകഴി ഏരിയ പ്രസിഡന്റ് കെ ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. തകഴി റെയിൽവെ മേൽപ്പാലം സമ്പാദക സമിതി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള പ്രമേയം അവതരിപ്പിച്ചു.
തകഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ഷിബു, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജയചന്ദ്രൻ കലാംകേരി,വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ ശാശങ്കൻ,അംഗങ്ങളായ സിന്ധു ജയപ്പൻ, റീന മതികുമാർ, ജില്ലാ പ്രസിഡന്റ് എംഎം ഷെരിഫ്, ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ, എടത്വ വികസന സമിതി പ്രസിഡൻ്റ് ഐസക്ക് എഡ്വേർഡ്, ജിജി ചിത്രം, വിനീഷ് കുമാർ, ജെയിമി സിന്ധ്യ, വിജയൻ ശാസ്ത,അശോകൻ ചുറ്റിസ്, മഹേശ്ശൻ നായർ, എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us