ആലപ്പുഴ: വായനയിലൂടെ മികച്ച ജീവിത സാഹചര്യം സൃഷ്ടിക്കാൻ കഴിയും ഭരണ നേതൃത്വരംഗത്തും - ഉന്നത ഉദ്യോഗസ്ഥ മേഖലയിലുള്ളവരും. ഡോക്ടറന്മാരെല്ലാം വായനയെ സ്വയതം ആക്കിയവരാണന്ന് ആലപ്പുഴ ഗവണ്മെൻ്റ് റ്റി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി. പദ്മകുമാർ പറഞ്ഞു.
പി. എൻ പണിക്കർ ഫൗണ്ടേഷൻ പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തിയ ജില്ലാതല ക്വിസ് മത്സരം ഗവണ്മെൻ്റ് ജി.എച്ച് എസ്.എസിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
/filters:format(webp)/sathyam/media/media_files/2025/07/12/dr-b-padmakumar-2-2025-07-12-20-12-51.jpg)
വായിച്ച് വളരുക എന്ന സന്ദേശം നൽകിയ പി.എൻ പണിക്കരുടെ മുദ്രാവാക്യം കുട്ടികൾ പ്രാവർത്തികമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്വിസ് മത്സരത്തിന് ക്വിസ് മാസ്റ്റർ ഹരികുമാർ വാലേത്ത് നേതൃത്വം നൽകി പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡൻ്റ് രവി പാലത്തിങ്കൽ അദ്ധ്യക്ഷതവഹിച്ചു.
വർക്കിംഗ് പ്രസിഡൻ്റ് കെ.നാസർ, ജനറൽ സെക്രട്ടറി പ്രതാപൻ നാട്ടു വെളിച്ചം, രാജു പള്ളി പറമ്പിൽ, സി.കെ. സിനിമോൾ, കെ.എ. ഉത്തമകുറുപ്പ്, ജോസഫ് മാരാരിക്കുളം, കാവാലം സുരേഷ്,നാണു കുട്ടി ടീച്ചർ എന്നിവർ പ്രസംഗിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/12/students-2025-07-12-20-13-12.jpg)
മത്സര വിജയികൾ ഒന്നാം സ്ഥാനം എസ്. ഹരിനാരായണൻ കായംകുളം എൻ.ആർ.പി.എം എച്ച്.എസ്.എസ്-9-ാം സ്റ്റാൻഡേർഡ് വിദ്യാത്ഥി, രണ്ടാം സ്ഥാനം എ.അഭിനവ് കൃഷ്ണ ഗവ എച്ച്.എസ്.എസ്. പറവൂർ, മൂന്നാം സ്ഥാനം പി.ദേവദത്ത് 9ാം സ്റ്റാൻഡേർഡ് വിദ്യാത്ഥി ജി.എച്ച്.എസ്.എസ് ചേർത്തല.