അമ്പലപ്പുഴ: ദേശിയ വായന മാസാചരണ പരിപാടിയുടെ ജില്ലാതല സമാപന സമ്മേളനത്തിൻ്റെ ഭാഗമായി എറണാകുളം പീപ്പിൾസ് കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റീസിൻ്റെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസവകുപ്പിൻ്റെയും പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷ നിയമ ബോധവൽക്കരണ സെമിനാർ 19 ന് രാവിലെ 9.30 ന് അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ലൈബ്രറി ഹാളിൽ യു പ്രതിഭ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
കേരള ഹൈക്കോടതി അഭിഭാഷകനും, പീപ്പിൽ കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റീസ് ജനറൽ സെക്രട്ടറി വിൽഫ്രഡ് ദാസ് വിഷയം അവതരിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി പ്രതാപൻ നാട്ടു വെളിച്ചം അറിയിച്ചു.