കേന്ദ്ര-സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നികുതി വെട്ടിപ്പിനെ തുടർന്ന് കണ്ട് കെട്ടിയ സിഗരറ്റ് ലേലം ചെയ്യരുത് - ഹെല്‍ത്ത് ഫോര്‍ ഓള്‍ ഫൗണ്ടേഷന്‍

author-image
കെ. നാസര്‍
New Update
cigerette packets

ആലപ്പുഴ: ' കേന്ദ്ര-സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നികുതി വെട്ടിപ്പിനെ തുടർന്ന് കണ്ട് കെട്ടിയ 6740 സിഗരറ്റ് ബണ്ടിലുകൾ ആഗസ്റ്റ് 2 ന് പരസ്യമായി ലേലം ചെയ്യുവാനുള്ള നടപടി പിൻവലിക്കണം. ശ്വാസകോര ആർബുദം ഉൾപ്പെടെ പുകവലി ജന്യ രോഗങ്ങൾക്ക് സിഗരറ്റ് ഉപയോഗം കാരണമാകുമെന്നുള്ളതിനാൽ പിടിച്ചെടുത്ത സിഗരറ്റുകൾ നശിപ്പിക്കണമെന്ന് ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ
 ആവശ്യപ്പെട്ടു.

Advertisment

സിഗരറ്റ് വില്പന നടത്തി കിട്ടുന്നതിനേക്കാൽ കൂടുതൽ തുക ഇത് വലിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ആരോഗ്യ വകുപ്പ് ചിലവഴിക്കേണ്ടിവരുമെന്ന്  ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ. നാസർ പറഞ്ഞു. പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന സന്ദേശം നൽകുന്ന നിയമപരമായ മുന്നറിയിപ്പിന് തെറ്റായ സന്ദേശം നൽകുന്നതായിരിക്കും സർക്കാർ ലേലം.

Advertisment