ആലപ്പുഴ: കൃഷ്ണ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കുട്ടികളുടെ ഉത്സവമായ കിഡ്ഷോയുടെ സീസൺ 26 ൻ്റെ ലോഗോ മന്ത്രി പി.പ്രസാദ് പ്രകാശനം ചെയ്തു.
എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാത്ഥികൾക്കായി കഴിഞ്ഞ 25 വർഷങ്ങളായി തുടർച്ചയായി സംഘടിപ്പിക്കുന്ന പരിപാടിയാണ് കിഡ് ഷോ.
പരിപാടിയുടെ കോ-ഓർഡിനേറ്റർ ആനന്ദ് ബാബു അദ്ധ്യക്ഷത വഹിച്ചു. യുവജന ക്ഷേമ ബോർഡ് മെമ്പർ ജിസ്മോൻ, ജില്ലാ ഒളിമ്പിക്ക് അസോസിയേഷൻ പ്രസിഡൻ്റ് വി.ജി. വിഷ്ണു. ട്രസ്റ്റ് പ്രസിഡൻറ് പി. ശശികുമാർ, സ്ക്കൗട്ട് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് ട്രെയിനിങ് കമ്മീഷണർ ശിവകുമാർ ജഗ്ഗു, അഡ്വ. കുര്യൻ ജെയിംസ്, സുജാത് കാസിം, രാജേഷ് രാജഗിരി, പ്രദീപ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.