ആലപ്പുഴ: മുസ്ലിം സമുദയത്തെ നിരന്തരം കടന്നാക്രമിക്കുന്ന വെള്ളാപ്പള്ളി നടേശൻ്റെ ഹീനമായ പ്രവൃത്തിക്കെതിരെ എം.ഇ.എസ്. ജില്ലാ കമ്മിറ്റി ജനാധിപത്യ മതേതര വിശ്വാസികളെ സംഘടിപ്പിച്ചുകൊണ്ട് വെള്ളക്കിണർ എം. ഇ. എസ് മൈതാനത്തിൽ വെച്ച് ആഗസ്റ്റ് 2 ന് 3 മണിക്ക് പ്രധിഷേധസംഗമം സംഘടിപ്പിക്കുന്നു.
എം.ഇ.എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. പി.എ. ഫസൽ ഗഫൂർ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. വൈ.സുധീന്ദ്രൻ പ്രസംഗിക്കും. ജില്ലാ പ്രസിഡൻ്റ് അഡ്വ. എ.എ. റസ്സാക്ക് അദ്ധ്യക്ഷതവഹിക്കുമെന്ന് എം.ഇ.എസ്. ജില്ലാ സെക്രട്ടറി എ. ഷാജഹാനും, ട്രഷറർ ബഷീർ അഹമ്മദും അറിയിച്ചു.