/sathyam/media/media_files/2025/08/02/fazal-gafoor-2025-08-02-21-26-18.jpg)
ആലപ്പുഴ: സംസ്ഥാനത്ത് ഹൈന്ദവ ഐക്യവും, പിന്നോക്ക ഐക്യവും . തക ത്തത് വെള്ളാപ്പള്ളി നടേശനാണന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. ഫസൽ ഗഫൂർ പറഞ്ഞു.
പിന്നോക്ക സമുദായത്തിന് നേതൃത്വം നൽകിയവരെ തള്ളിയതും, പുന്നല ശ്രീകുമാറിനെ പോലുള്ളവരെ അകറ്റി നിർത്തിയതും വെള്ളാപ്പള്ളിയാണ്. വെള്ളാപ്പള്ളി നേതൃത്വസ്ഥാനത്തേക്ക് അവരോധിച്ച ഏത് പ്രസ്ഥാനമാണ് നിലനിന്നത് സർക്കാർ ഇടപ്പെട്ട് രൂപീകരിച്ച നവോതാനസമിതിയുടെ ഇന്നത്തെ അവസ്ഥ എന്താണ് മലപ്പുറം ജില്ലയെ കുറിച്ചുള്ള പരാമർഷം.
അടിസ്ഥാനരഹിതമല്ലെ,.പതിനായിരം കോടി രൂപ ആസ്ഥിയുള്ള എം. ഇ. എസിൻ്റെ പൊതുകടം 12 കോടി മാത്രമാണ് എസ്.എൻ.ഡി.പി.യുടെ ഫണ്ട് എവിടെ പോകുന്നുമെന്ന് അദ്ദേഹം ചോദിച്ചു.
മുസ്ലിം സമുദായത്തിനെതിരെ വെള്ളാപ്പള്ളി നടേഷൻ നടത്തുന്ന വർഗ്ഗീയ നിലപാടിനെതിരെ എം.ഇ.എസ്.സംസ്ഥാന വ്യാപകമായി പ്രചരണം നടത്തും. അതിൻ്റെ പ്രാരംഭപരിപാടിയാണ് ആലപ്പുഴയിലേതെന്ന് അദ്ദേഹം പറഞ്ഞു.
എം.ഇ.എസ്. ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് അഡ്വ. എ.എ. റസ്സാക്ക് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് മുൻ അംഗം അഡ്വ - കെ. വൈസുധീന്ദ്രൻ എം. ഇ. എസ്. സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ്, പ്രൊഫ എ.ഷാജഹാൻ, ബഷീർ അഹമ്മദ്, ഇ അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.