ആലപ്പുഴ: വ്യാപാര മേഖലയിൽ കോർപ്പറേറ്റുകളുടെ കടന്ന് കയറ്റം മൂലം ചെറുകിട വ്യാപാര മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ദേശിയ വ്യാപാരദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വർണ്ണവ്യാപാര മേഖലയിൽ അശാസ്ത്രിയമായ എച്ച്.യു.ഐ.ഡി നടപ്പിലാക്കിയത് മൂലം വ്യാപാര രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ പരിഹരിക്കാൻ എച്ച്.യു.ഐ.ഡി നടപ്പിലാക്കുന്ന കാര്യത്തിൽ സമയം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എ.കെ.ജി.എസ്.എം.എ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന വ്യാപാരി ശാരദ പളനിയെ ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സബിൽ രാജ്, ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എസ്. മുഹമ്മദ്, യൂണിറ്റ് പ്രസിഡൻ്റ് ടിപ് ടോപ് ജലീൽ, നസീർ പുന്നക്കൽ, കെ. നാസർ, എം.പി. ഗുരു ദയാൽ, വർഗീസ് വല്യാക്കൻ, എബി തോമസ് അലീന, കാർത്തിക രാജു, വിഷ്ണുസാഗർ, ഇക്ക് ബാൽ സാഗർ എന്നിവർ പ്രസംഗിച്ചു.