ഭിന്നശേഷിക്കാരുടെ കുടുംബ പെൻഷനുള്ള വരുമാന പരിധിയിൽ നിന്ന് കുടുംബത്തിലെ മറ്റുള്ളവരുടെ വരുമാനം ബാധകമാക്കേണ്ടതില്ലെന്ന് ഭിന്നശേഷി കമ്മീഷൻ സർക്കാരിലേക്ക് ശുപാർശ ചെയ്തു

author-image
കെ. നാസര്‍
New Update
ന

ആലപ്പുഴ: ഭിന്നശേഷിക്കാരുടെ കുടുംബ പെൻഷനുള്ള വരുമാന പരിധിയിൽ നിന്ന് കുടുംബത്തിലെ മറ്റുള്ളവരുടെ വരുമാനം ബാധകമാക്കേണ്ടതില്ലെന്ന് ഭിന്നശേഷി കമ്മീഷൻ സർക്കാരിലേക്ക് ശുപാർശ ചെയ്തു. 

Advertisment

കേരളത്തിലെ പത്തു ലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാർക്കു ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. സംസ്ഥാന ഭന്നശേഷി കമ്മീഷന് സാമൂഹ്യ പ്രവർത്തകനായ ചന്ദ്രദാസ് കേശവപിള്ള നൽകിയ പ്രൊപ്പോസലിനെ തുടർന്നാണ് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചത്. 

ഭിന്നശേഷിക്കാർ കാലങ്ങളായി ആവശ്യപ്പെടുന്ന വിഷയമാണ് വീട്ടിലെ മറ്റുള്ളവരുടെ വരുമാനം ഭിന്നശേഷിക്കാരുടെ പെൻഷനു വേണ്ടിയോ മറ്റു ആനുകൂല്യങ്ങൾക്ക് വേണ്ടിയോ പരിഗണിക്കരുത് എന്നുള്ളത്. 

കുടുംബത്തിൽപ്പെട്ടവർക്ക് വാഹനം ഉള്ളതിന്റെ പേരിലോ, താമസിക്കുന്ന വീട് കോൺക്രീറ്റ് ചെയ്തതിന്റെ പേരിലോ സന്നദ്ധ സംഘടനകൾ നൽകുന്ന വാഹനങ്ങളുടെ പേരിലോ ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് ചന്ദ്രദാസ് സാമൂഹ്യനീതി വകുപ്പിനോടും ഭിന്നശേഷി കമ്മീഷനോടും ആവശ്യപ്പെട്ടിരുന്നു.

ഭിന്നശേഷി കമ്മീഷന്റെ ശുപാർശ ഗവൺമെന്റ് സ്റ്റേറ്റ് അഡ്വൈസറി ബോർഡിലേക്ക് തീരുമാനത്തിനായി അയച്ചു. ഭിന്നശേഷിക്കാർക്ക് വലിയൊരു ആശ്വാസമാകും ഈ തീരുമാനം.  

നിരാമയ പദ്ധതി എൽഎൻസി മുഖേന പുനരാരംഭിക്കുന്നതിനും ആശ്വാസകിരണം പദ്ധതിയുടെ ഗുണഭോക്താക്കൾ കൃത്യമായി കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ തിരുവനന്തപുരം കാര്യാലയത്തിൽ ലഭ്യമാക്കുന്നതിൻ പ്രകാരം പുനരാരംഭിക്കുവാനും സർക്കാർ തീരുമാനമെടുത്തിട്ടുള്ളയായും പൊതുവിടങ്ങൾ ഭിന്നശേഷി സൗഹൃദം ആക്കുന്നതുമായി ബന്ധപ്പെട്ട ഓരോ ഓഫീസിന്റെ  പ്രവേശന കവാടത്തിലും, "ഈ ഓഫീസ് ഭിന്നശേഷി സൗഹൃദം" എന്ന ചന്ദ്രദാസിന്റെ നിർദേശം എല്ലാ ജില്ലാ കളക്ടർമാർക്കും സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർമാർക്കും അനുയോജ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിന് നൽകിയിട്ടുള്ളതായും ഭിന്നശേഷി സംസ്ഥാന കമ്മീഷണർ ചന്ദ്രദാസിനെ അറിയിച്ചിട്ടുണ്ട്.

Advertisment