/sathyam/media/media_files/2025/08/15/congress-s-independent-day-celebration-2025-08-15-16-01-48.jpg)
ആലപ്പുഴ: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം ആഘോഷം മാത്രമല്ല അതൊരു ഓർമ്മപ്പെടുത്തൽ കൂടിയാണെന്ന് കോൺഗ്രസ്-എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ, ഷിഹാബുദ്ദീൻ പറഞ്ഞു.
രാജ്യം അതീവ ഗുരുതരമായ അവസ്ഥയിലൂടെ ആണ് കടന്നുപോകുന്നതെന്നും, രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഭരണകർത്താക്കളുടെ ഒത്താശയോടു കൂടി നിയമം കയ്യിലെടുത്തു കൊണ്ടുള്ള അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും ആ അഴിഞ്ഞാട്ടമാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിലൂടെ കണ്ടതൊന്നും അദ്ദേഹം പറഞ്ഞു.
കൃത്രിമ തിരഞ്ഞെടുപ്പിലൂടെയാണ് നരേന്ദ്രമോഡി പോലും ജയിച്ചതെന്നും, അടുത്ത വർഷം സ്വാതന്ത്ര ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തുന്നത് സ്വന്തം വീട്ടിൽ ആയിരിക്കുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
അനുസ്മരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.ഇ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ജലാൽ,പത്തിയൂർ ശരീഫ്, സതീഷ്ചന്ദ്രൻ, രഘു കഞ്ഞിക്കുഴി, ടോമി എബ്രഹാം, നൗഷാദ് അമ്പലപ്പുഴ, കാർത്തികേയൻ, മധു മാധവൻ, സജിതാച്ചയിൽ, സത്താർ പത്തിയൂർ, സുനിൽ എന്നിവർ സംസാരിച്ചു.