ലോക കൊതുക് ദിനാചരണ പരിപാടിയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം ഗവ. റ്റി.ഡി. മെഡിക്കൽ കോളേജ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു

author-image
കെ. നാസര്‍
New Update
mosqito day

ഗവ.റ്റി.ഡി. മെഡിക്കൽ കോളേജ്, ലയൺസ് ക്ലബ് ഓഫ് ആലപ്പുഴ സെൻട്രൽ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക കൊതുക് ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പ്രിൻസിപ്പാൾ ഡോ. ബി. പദ്മകുമാർ നിർവ്വഹിക്കുന്നു

അമ്പലപ്പുഴ: ഗവ.റ്റി.ഡി. മെഡിക്കൽ കോളേജ്.ഹെൽത്ത്. ഫോർ ഓൾ ഫൗണ്ടേഷന്‍റെയും, ലയൺസ് ക്ലബ് ഓഫ് ആലപ്പുഴ സെൻട്രലിന്‍റെയും നേതൃത്വത്തിൽ രാജ്യാന്തര കൊതുക് ദിനാചരണ പരിപാടി ജില്ലാതല ഉദ്ഘാടനവും സെമിനാറും' ക്വിസ് മത്സരവും ഗവ.റ്റി.ഡി. മെഡിക്കൽ കോളേജ് കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്നു.

Advertisment

പ്രിൻസിപ്പാൾ ഡോ. ബി. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും, ഡോ സർ റെനോൾഡ് റോസ് അനുസ്മരണവും നടത്തി. 

കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ബിന്ദു വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് ഓഫ് ആലപ്പുഴ സെൻട്രൽ പ്രസിഡൻ്റ് ഡോ.എസ്.രൂപേഷ്, വൈസ് പ്രിൻസിപ്പാൾ ഡോ. ജെസ്സി, യൂണിയൻ ചെയർപേഴ്സൺ സാൻ മറിയ, ലയൺസ് റീജിണൽ ചെയർമാൻ അഡ്വ. റ്റി. സജി, സെക്രട്ടറി ഇൻസാഫ് ഇസ്മയിൽ, രാജ് മോഹൻ എന്നിവർ പ്രസംഗിച്ചു.

Advertisment