New Update
/sathyam/media/media_files/2025/08/21/press-meet-alappuzha-2025-08-21-20-27-40.jpg)
ആലപ്പുഴ: നെഹ്രുട്രോഫി ജലമേളയുടെ ഭാഗ്യ ചിഹ്നം ഓളപ്പുറത്ത് കൊതുമ്പു വള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടിക്ക് നാമകരണം. നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് ജില്ലാ കളക്ടർ അലക്സ് വർഗീസിൽ നിന്ന് ഏറ്റ് വാങ്ങിയ ചിത്രത്തിന് പേര് ചൊല്ലി വിളിച്ചു.
Advertisment
അൻപത് വർഷം പിന്നിടുന്ന കലാശാല മിമിക്രി പുരസ്ക്കാര നേട്ടത്തിന്റെ ആദരവായി ആലപ്പി അഷ്റഫിനെ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പൊന്നാട അണിയിച്ചു.
ആലപ്പി അഷറഫിൻ്റെ കലാജീവിതം ആലപ്പുഴയുടെ ചരിത്ര ഏടുകളിൽ എന്നും നിലനിൽക്കുമെന്ന് മന്ത്രി പ്രസാദ് പറഞ്ഞു.
1974 ൽ എസ്.ഡി. കോളജിൽ നിന്ന് തുടങ്ങിയ മിമിക്രി കല പിന്നീട് വിവിധ മത്സരങ്ങളിൽപ്പെടുത്തി.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ സുമേഷ് പബ്ലിസിറ്റി കമ്മറ്റി അംഗങ്ങളായ നസീർ പുന്നയ്ക്കൽ, കെ നാസർ, ഹരികുമാർ വാലേത്ത്, അബ്ദുൾ അസീസ് ലബ്ബ, എ. കബീർ മാത്യു ചെറുപറമ്പൻ തുടങ്ങിയവർ പങ്കെടുത്തു.